Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zimbabwean Fast Bowler

കൂ​​ടു​​മാ​​റ്റം: നി​​യ​​മ ന​​ട​​പ​​ടി​​ക്ക് പി​​സി​​ബി

ക​​റാ​​ച്ചി: പാ​​ക്കി​​സ്ഥാ​​ൻ സൂ​​പ്പ​​ർ ലീ​​ഗി​​ൽ ഇ​​സ്ലാ​​മാ​​ബാ​​ദ് യു​​ണൈ​​റ്റ​​ഡു​​മാ​​യു​​ള്ള ക​​രാ​​ർ ലം​​ഘി​​ച്ച സിം​​ബാ​​ബ് വെ ​​ഫാ​​സ്റ്റ് ബൗ​​ള​​ർ ബ്ലെ​​സിം​​ഗ് മു​​സ​​റ​​ബാ​​നി​​ക്കെ​​തി​​രേ നി​​യ​​മ ന​​ട​​പ​​ടി​​യു​​മാ​​യി പാ​​ക്കി​​സ്ഥാ​​ൻ ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് (പി​​സി​​ബി).

ഷ​​മാ​​ർ ജോ​​സ​​ഫി​​ന് പ​​ക​​ര​​ക്കാ​​ര​​നാ​​യി 1.1 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് മു​​സാ​​റ​​ബാ​​നി ഇ​​സ്ലാ​​മാ​​ബാ​​ദ് യു​​ണൈ​​റ്റ​​ഡു​​മാ​​യി ക​​രാ​​റി​​ലേ​​ർ​​പ്പെ​​ട്ടി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, ഈ ​​ക​​രാ​​ർ അ​​വ​​ഗ​​ണി​​ച്ച് താ​​രം ഐ​​പി​​എ​​ല്ലി​​ൽ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ൽ ചേ​​രാ​​ൻ തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

മു​​സ്ത​​ഫി​​സു​​ർ റ​​ഹ്മാ​​ന് പ​​ക​​ര​​ക്കാ​​ര​​നാ​​യാ​​ണ് മു​​സ​​റ​​ബാ​​നി കോ​​ൽ​​ക്ക​​ത്ത​​യി​​ൽ എ​​ത്തി​​യ​​ത്. മാ​​ർ​​ച്ച് 26 മു​​ത​​ൽ മെ​​യ് മൂ​​ന്നു വ​​രെ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന പി​​എ​​സ്എ​​ൽ ഉ​​പേ​​ക്ഷി​​ച്ച് ഐ​​പി​​എ​​ല്ലി​​ലേ​​ക്ക് പോ​​യ​​ത് ക​​രാ​​ർ ലം​​ഘ​​ന​​മാ​​ണെ​​ന്നും നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും പി​​സി​​ബി വ്യ​​ക്ത​​മാ​​ക്കി.

പി​​എ​​സ്എ​​ൽ ക​​രാ​​ർ ഒ​​പ്പി​​ട്ട ശേ​​ഷം താ​​ര​​ങ്ങ​​ൾ ഐ​​പി​​എ​​ല്ലി​​ലേ​​ക്ക് മാ​​റു​​ന്ന ര​​ണ്ടാ​​മ​​ത് സം​​ഭ​​വ​​മാ​​ണി​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ താ​​രം കോ​​ർ​​ബി​​ൻ ബോ​​ഷ് പെ​​ഷ​​വാ​​ർ സാ​​ൽ​​മി​​യു​​മാ​​യു​​ള്ള ക​​രാ​​ർ ലം​​ഘി​​ച്ച് മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ൽ ചേ​​ർ​​ന്നി​​രു​​ന്നു. തു​​ട​​ർ​​ന്ന് ബോ​​ഷി​​ന് ഒ​​രു സീ​​സ​​ണി​​ൽ പി​​എ​​സ്എ​​ല്ലി​​ൽ ക​​ളി​​ക്കു​​ന്ന​​തി​​ന് പി​​സി​​ബി വി​​ല​​ക്കേ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

Latest News

Corehub Up